ബെ​യ്ജിം​ഗ്: ബെ​ബി​ങ്ക ചു​ഴ​ലി​ക്കാ​റ്റ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യി​ല്‍ ക​ര​തൊ​ട്ടു. 1949ന് ​ശേ​ഷം ഷാം​ഗ്ഹാ​യി​ല്‍ വീ​ശി​യ​ടി​ക്കു​ന്ന ഏ​റ്റ​വും ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​ണി​ത്. ബെ​ബി​ങ്ക ചു​ഴ​ലി​ക്കാ​റ്റ് മ​ണി​ക്കൂ​റി​ല്‍ 130 കി​ലോ​മീ​റ്റ​ര്‍ (80 മൈ​ല്‍) വ​രെ വേ​ഗ​ത​യി​ലാ​ണ് വീ​ശു​ന്ന​ത്

ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ര്‍​ന്ന് 40,000-ത്തി​ല​ധി​കം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. നൂ​റു​ക​ണ​ക്കി​ന് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ട്രെ​യി​നു​ക​ളും ഫെ​റി​ക​ളും താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചു. പേ​മാ​രി​യി​യെ തു​ട​ര്‍​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​ന്‍ നി​ര​വ​ധി ഹൈ​വേ​ക​ളും പാ​ല​ങ്ങ​ളും അ​ട​ച്ചു.

25 ദ​ശ​ല​ക്ഷം ആ​ളു​ക​ളു​ള്ള ഷാം​ഗ്ഹാ​യി നഗരം 70 വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റ​മാ​ണ് തീ​വ്ര​മാ​യ ചു​ഴ​ലി​ക്കാ​റ്റി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ഷെ​ജി​യാം​ഗ്, ജി​യാം​ഗ്സു, അ​ന്‍​ഹു​യി എ​ന്നി​വ​യെ​യും ബെ​ബി​ങ്ക ബാ​ധി​ക്കു​മെ​ന്നാ​ണ് വി​വ​രം.

മ​റ്റൊ​രു ചു​ഴ​ലി​ക്കാ​റ്റാ​യ യാ​ഗി ക​ട​ന്നു​പോ​യി ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ബെ​ബി​ങ്ക ചൈ​ന​യി​ല്‍ എ​ത്തു​ന്ന​ത്. യാ​ഗി ചു​ഴ​ലി​ക്കാ​റ്റ് തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലും ചൈ​ന​യി​ലും വ​ന്‍ നാ​ശം വി​ത​ച്ചി​രു​ന്നു.

ചൈ​ന​യി​ലെ തെ​ക്ക​ന്‍ ഹൈ​നാ​ന്‍ ദ്വീ​പി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ഗി​യി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചി​രു​ന്നു. 95 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. യാ​ഗി​യി​ല്‍ വി​യ​റ്റ്‌​നാ​മി​ല്‍ 230ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മ്യാ​ന്‍​മ​ര്‍, താ​യ്‌ലന്‍​ഡ്, ഫി​ലി​പ്പീ​ന്‍​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ര​വ​ധി​പേ​ര്‍ മ​രി​ച്ചി​രു​ന്നു.