മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നുവീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ആ​റ് പേ​ർ​ക്കാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ന്നു.

അ​ഞ്ച് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ക​ന​ത്തെ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ലോ​ഹ്യ ന​ഗ​റി​ലെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ​ത്.

ഒ​ട്ടേ​റെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ൾ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ടു​ങ്ങി​യ വ​ഴി​ക​ളു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും അ​ഗ്നി​ശ​മ​ന​സേ​ന​യും പോ​ലീ​സും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.