ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ആ​ര്‍​ക്കും എം​പോ​ക്‌​സ് രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. പ​രി​ശോ​ധി​ച്ച എ​ല്ലാ സാ​മ്പി​ളു​ക​ളു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളും തു​റ​മു​ഖ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

സം​സ്ഥാ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത തു​ട​ര​ണം. രോ​ഗ​ബാ​ധ സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ അ​വ​ര്‍​ക്ക് എ​ത്ര​യും വേ​ഗം ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. ഇ​തു​സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് നേ​ര​ത്തേ ന​ല്‍​കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് എം​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഒ​രാ​ളെ ക​ഴി​ഞ്ഞ ദി​വ​സം ആ​ശുപ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നി​ൽ സ​ന്ദ​ർ​ശി​ച്ച വ്യ​ക്തി​യ്ക്കാ​ണ് ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്. ഇ​യാ​ളു​ടേ​ത് അ​ട​ക്ക​മു​ള്ള സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.