സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം
Sunday, September 1, 2024 11:55 AM IST
തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം. 24 ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായി 30 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനങ്ങളാണ് ഇന്ന് ആരംഭിക്കുന്നത്.
തെറ്റ്തിരുത്തൽ നയരേഖയിൽ ഊന്നിയുള്ള ചർച്ചയും തീരുമാനങ്ങളുമാകും സമ്മേളനങ്ങളിലുണ്ടാകുക. സിപിഎമ്മിലും സർക്കാർതലത്തിലും പുകയുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാരിനും പാർട്ടിക്കുമെതിരേ രൂക്ഷ വിമർശനങ്ങൾ ഉണ്ടായേക്കും.
ഇ.പി വിവാദം, മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം, മുകേഷ് വിഷയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി തുടങ്ങിയ വിഷയങ്ങളും ഉയർന്നേക്കു. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രധാന വിഷയങ്ങളായി പരിഗണിച്ചേക്കും.