ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി;ശ്രീകുമാര്‍ മേനോനെതിരേ കേസ്
Saturday, August 31, 2024 8:31 AM IST
കൊച്ചി: ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെതിരേ കേസ്. പരസ്യ ചിത്രത്തില്‍ അഭിനയിക്കാമെന്ന് പറഞ്ഞ് ശ്രീകുമാര്‍ കൊച്ചിയിലെ ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി.
ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിൽ മരട് പോലീസാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 354 വകുപ്പ് പ്രകാരമാണ് കേസ്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
നടന് ബാബു രാജിനെതിരെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതി ഉന്നയിച്ചിരുന്നു.