കൊ​ച്ചി: ഓ​ര്‍​ത്ത​ഡോ​ക്‌​സ്-​യാ​ക്കോ​ബാ​യ പ​ള്ളി​ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ത​ര്‍​ക്ക​ത്തി​ലു​ള്ള ആ​റ് പ​ള്ളി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

ആ​റ് പ​ള്ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​തെ വ​ന്ന​തോ​ടെ ഇ​വ​ര്‍ കോ​ട​തി അ​ല​ക്ഷ്യ ഹ​ര്‍​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ള്ളി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ നി​ല​പാ​ട് അ​റി​യി​ച്ച​ത്. ഇ​തോ​ട​യൊ​ണ് പ​ള്ളി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റു​മാ​ര്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

പ​ള്ളി​ക​ളു​ടെ താ​ക്കോ​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ സൂ​ക്ഷി​ക്ക​ണം. ക​ള​ക്ട​ര്‍​മാ​ര്‍ പ​ള്ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​രെ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ത്തി​ട്ടു​ണ്ട്.