ചെ​ന്നൈ: ന​ട​ൻ വി​ജ​യ്‌​യു​ടെ പാ​ർ​ട്ടി ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ കൊ​ടി​യി​ൽ നി​ന്ന് ആ​ന​ക​ളെ നീ​ക്ക​ണ​മെ​ന്ന് ബി​എ​സ്പി. ഇ​ത് സം​ബ​ന്ധി​ച്ച് ബി​എ​സ്പി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി.

വി​ഷ​യം ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും പ്ര​തി​ക​ര​ണ​മൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ത്ത് വോ​ട്ട​ർ​മാ​രു​ടെ ആ​ശ​യ​ക്കു​ഴ​പ്പം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാണ് ബി​എ​സ്‍​പി​യു​ടെ ആ​വ​ശ്യം.

ബി​എ​സ്പി കാ​ല​ങ്ങ​ളാ​യി വൈ​കാ​രി​ക ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​താ​ണ് ആ​ന ചി​ഹ്ന​മെ​ന്ന് ബി​എ​സ്പി പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നാ​ണ് ടി​വി​കെ​യു​ടെ നി​ല​പാ​ട്.