ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം: കെയുഡബ്ല്യൂജെ
Monday, August 26, 2024 5:03 PM IST
തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ന്യൂസ്18 ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.
രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു.
സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗിക അതിക്രമ പരാതിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ധർമജൻ മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചത്. സംഭവത്തിൽ ധർമജനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു.