തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം: ടൊവീനോ തോമസ്
Sunday, August 25, 2024 11:37 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പോലീസ് അന്വേഷണം സ്വാഗതം ചെയ്ത് ടൊവീനോ തോമസ്. പോലീസ് വിളിച്ചാൽ മൊഴി കൊടുക്കാൻ തയാറാണ്.
തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നും നിയമസംവിധാനം നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. സിനിമാ മേഖലയിൽ മാത്രമല്ല എല്ലാ സ്ഥലത്തും എല്ലാവരും സുരക്ഷിതരായിരിക്കണം.
നിലവിലുള്ള നിയമ സംവിധാനത്തിൽ വിശ്വസിച്ചു മുന്നോട്ട് പോകുകയാണ്. ആൾക്കൂട്ട വിചാരണയല്ല വേണ്ടതെന്നും എല്ലാം നിയമത്തിന്റെ വഴിക്ക് നടക്കണമെന്നും ടൊവീനോ പറഞ്ഞു.