തനിക്കും വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്: ശ്വേതാ മേനോൻ
Saturday, August 24, 2024 4:04 PM IST
കൊച്ചി: അനധികൃത വിലക്ക് തനിക്കും നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. കരാർ ഒപ്പിട്ട ഒമ്പത് സിനിമകളിൽനിന്ന് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് ഇതിന്റെ ഭാഗമാകുമെന്നും അവർ പറഞ്ഞു.
സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മൾതന്നെ പോരാടണം. ഇക്കാര്യത്തിൽ മറ്റാരും ഒപ്പമുണ്ടാകില്ലെന്നും ശ്വേത വ്യക്തമാക്കി.
പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെയെന്നും അവർ കൂട്ടിച്ചേർത്തു.