ഷിരൂരിൽ ഇനി എന്ത്? ഹർജി ഇന്ന് കർണാടക ഹൈക്കോടതിയിൽ
Wednesday, August 21, 2024 9:54 AM IST
ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കർണാടക ഹൈക്കോടതി ഇന്നു പരിഗണിക്കും.
ചീഫ് ജസ്റ്റീസ് എൻ.വി. അൻജാരിയ, ജസ്റ്റീസ് കെ.വി. അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. നേരത്തേ കേസ് പരിഗണിച്ച ഹൈക്കോടതി അർജുൻ അടക്കം കാണാതായ മൂന്നുപേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരണമെന്ന് സർക്കാരിനോട് വാക്കാൽ നിർദേശിച്ചിരുന്നു.
10 അടിയോളം മണ്ണിനു താഴെയാണ് ലോറിയുള്ളത്. അതിനാൽ നിലവിൽ തിരച്ചിൽ സാധ്യമാകാൻ ഡ്രഡ്ജർ വേണമെന്ന നിലപാടിലാണ് നാവികസേനയും എൻഡിആർഎഫും. ഈ വിവരങ്ങളടക്കമുള്ള തത്സ്ഥിതി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.