ചാ​വ​ക്കാ​ട് : ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. 10 പേ​ർ​ക്ക് ക​ടി​യേ​റ്റു. പ​ഞ്ചാ​യ​ത്തി​ലെ തൊ​ട്ടാ​പ്പ് അ​ഞ്ച​ങ്ങാ​ടി, മൂ​സാ റോ​ഡ്, മു​ന​ക്ക​ക്ക​ട​വ് എ​ന്നി​വ​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

പ​ത്ത് വ​യ​സു​ള്ള പെ​ൺ​കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ക​ടി​യേ​റ്റു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് ആ​രം​ഭി​ച്ച നാ​യ​യു​ടെ പ​രാ​ക്ര​മ​ണം രാ​ത്രി വ​രെ തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ നാ​യ വ​ണ്ടി ഇ​ടി​ച്ച് ച​ത്തു. നാ​യ​യു​ടെ ക​ടി​യേ​റ്റ​വ​ർ​ക്കു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. കൈ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പു​ഴ​ങ്ങ​ര ഹ​മീ​ദി​നെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.