തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ദു​ര​ന്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ൻ പ്ര​ഖ്യാ​പി​ച്ച സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച് സ‍​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ അ​ഞ്ച് ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നും ഇ​തി​നാ​യു​ള്ള സ​മ്മ​ത​പ​ത്രം കൈ​മാ​റ​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്.

പ​ര​മാ​വ​ധി മൂ​ന്ന് ഗ​ഡു​ക്ക​ളാ​യി തു​ക ന​ൽ​ക​ണ​മെ​ന്നും സ​മ്മ​ത​പ​ത്രം ന​ൽ​കു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് അ​ടു​ത്ത മാ​സ​ത്തെ ശ​മ്പ​ളം മു​ത​ൽ പ​ണം ഈ​ടാ​ക്കി തു​ട​ങ്ങു​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പി​എ​ഫ് തു​ക​യും ജീ​വ​ന​ക്കാ​ർ​ക്ക് സം​ഭാ​വ​ന​യാ​യി ന​ൽ​കാം.

ഇ​ത്ത​ര​ത്തി​ൽ കി​ട്ടു​ന്ന തു​ക ഒ​രു പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റും. സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.