ക​ണ്ണൂ​ർ: കാ​ഫി​ർ സ്ക്രീ​ൻ ഷോ​ട്ട് വി​വാ​ദ​ത്തി​ൽ ത​നി​ക്കെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ. കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നി​ല്ലെ​ന്നും റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

വ്യാ​ജ സ്ക്രീ​ൻ​ഷോ​ട്ട് വി​വാ​ദ​ത്തി​ല്‍ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നെ​തി​രെ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു. അ​ധ്യാ​പ​ക​നാ​യ റി​ബേ​ഷ് സ​ർ​വീ​സ് ച​ട്ടം ലം​ഘി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​ണ് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തി​യ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​.പി. ദു​ൽ​ഖി​ഫി​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.