ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തെ​ലു​ങ്കാ​ന​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കും. എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലാ​ണ് സിം​ഗ്‌​വി​യു​ടെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ത്.

ക​ഴി​ഞ്ഞ​ത​വ​ണ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​റ് കോ​ൺ​ഗ്ര​സ് എം​എ​ല്‍​എ​മാ​രും സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന മൂ​ന്ന് സ്വ​ത​ന്ത്ര​രും കൂ​റു​മാ​റി​യ​തോ​ടെ​യാ​ണ് സിം​ഗ്‌​വി പ​രാ​ജ​യ​പ്പെ​ട്ട​ത്.

ബി​ആ​ര്‍​എ​സി​ൽ നി​ന്ന് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന കെ.​കേ​ശ​വ റാ​വു രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ല​ങ്കാ​ന​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 2026 മാ​ര്‍​ച്ച് വ​രെ​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.