പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ആ​ശ​യ​കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍. പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ മാ​നി​ച്ചാ​യി​രി​ക്കും സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ലും ജി​ല്ല​യി​ല്‍ ഒ​രി​ട​ത്തും ബി​ജെ​പി​ക്ക് ജ​യി​ക്കാ​നാ​വി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ചു ചേ​ര്‍​ത്ത ബ്ലോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​യോ​ഗ​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വും ച​ര്‍​ച്ച​യാ​യി.

സീ​റ്റ് നി​ല​നി​ര്‍​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ളും നേ​താ​ക്ക​ള്‍ പ​ങ്കു​വെ​ച്ചു. സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രു​ക​ള്‍ ഉ​യ​ര്‍​ത്തി അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്ക​രു​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. താ​ഴേ​ത്ത​ട്ടി​ല്‍ പാ​ര്‍​ട്ടി ദു​ര്‍​ബ​ല​മാ​ണെ​ന്ന വി​മ​ര്‍​ശ​ന​വും യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍​ന്നു.