വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുത്; പതഞ്ചലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു
Tuesday, August 13, 2024 7:56 PM IST
ന്യൂഡൽഹി: പതഞ്ചലിക്കെതിരായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ പതഞ്ചലി നല്കിയ മാപ്പപേക്ഷ സുപ്രിംകോടതി അംഗീകരിച്ചു.
വ്യാജ പരസ്യങ്ങൾ ആവർത്തിക്കരുതെന്ന് കോടതി പതഞ്ചലി സ്ഥാപകരായ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും മുന്നറിയിപ്പ് നൽകി. ഉത്തരവ് ലംഘിക്കരുതെന്നും ഇരുവർക്കും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുല്ല എന്നിവരാണ് കേസ് പരിഗണിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി പതഞ്ചലിക്ക് താക്കീത് നൽകിയത്.