ലീഗ് കാലുവാരി: തൊടുപുഴ നഗരസഭാ അധ്യക്ഷ സ്ഥാനം എൽഡിഎഫിന്
Monday, August 12, 2024 7:33 PM IST
തൊടുപുഴ: നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയിൽ എല്‍ഡിഎഫിനു വിജയം. സിപിഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി എട്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
ചെയർമാൻ സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് മുസ്ലിം ലീഗ് ചർച്ച ഫലം കാണാത്തത്തിനെത്തുടർന്ന് ലീഗിന്റെ അഞ്ച് കൗൺസിലർമാർ എൽഡിഎഫിന് വോട്ടു ചെയ്യുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും ലീഗും പ്രത്യേകം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു.
എല്‍ഡിഎഫിന് 14 വോട്ടു കിട്ടിയപ്പോൾ കോണ്‍ഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്. ആദ്യ റൗണ്ടില്‍ പുറത്തായ ലീഗ് അവസാന റൗണ്ടില്‍ എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. ഫലം പുറത്തു വന്നതിന് പിന്നാലെ നഗരസഭാ ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.
ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽ പ്രതിയായതിനെത്തുടർന്ന് രാജിവച്ചിരുന്നു. ഈ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.