തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലേ​ത് ദേ​ശീ​യ ദു​ര​ന്ത​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ന​ട​ൻ ചി​ര​ഞ്ജീ​വി. ഇ​ത് കേ​ര​ള​ത്തി​നു വ​ലി​യ സ​ഹാ​യ​ക​മാ​കും. വ​യ​നാ​ട്ടി​ലേ​ത് ഹൃ​ദ​യ​ഭേ​ദ​ഗ​മാ​യ സം​ഭ​വ​മാ​ണ്. ദു​ര​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട് വ​ര​ണ​മെ​ന്നും ചി​ര​ണ്‍​ജീ​വി പ​റ​ഞ്ഞു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് ചി​ര​ഞ്ജീ​വി കൈ​മാ​റി. തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ടാ​ണ് ചി​ര​ഞ്ജീ​വി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് പ​ണം കൈ​മാ​റി​യ​ത്.

ചി​ര​ഞ്ജീ​വി​യും മ​ക​ൻ രാം​ച​ര​ണും ചേ​ർ​ന്നാ​ണ് ഒ​രു​കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്ത​ത്. പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം കേ​ര​ള​ത്തി​ലു​ണ്ടാ​യ നാ​ശ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് വി​ല​യേ​റി​യ ജീ​വ​നു​ക​ളു​ടെ ന​ഷ്ട​ത്തി​ലും അ​ഗാ​ധ​മാ​യ വി​ഷ​മ​മു​ണ്ടെ​ന്ന് ചി​ര​ഞ്ജീ​വി നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു.