ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്തി കേ​ന്ദ്ര വ​നം​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ്. ഉ​രു​ൾ​പൊ​ട്ട​ലി​ന് കാ​ര​ണം ഖ​ന​ന​വും അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​വു​മാ​ണെ​ന്ന് മ​ന്ത്രി ആ​രോ​പി​ച്ചു.

വ​നം​വ​കു​പ്പ് മു​ൻ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ സ​ഞ്ജ​യ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്രം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​വ​ർ കേ​ര​ള സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന വീ​ഴ്‌​ച ആ​ണെ​ന്നാ​ണ് ത​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്രം നി​യോ​ഗി​ച്ച ക​മ്മി​റ്റി​യെ അ​വ​ഗ​ണി​ക്ക​രു​ത്. സം​സ്ഥാ​നം നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ഭൂ​പേ​ന്ദ​ർ യാ​ദ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.