മും​ബൈ: ജാ​ർ​ഖ​ണ്ഡി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി. അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ഇ​രു​പ​തി​ൽ അ​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം.

ഝാ​ര്‍​ഖ​ണ്ഡി​ല്‍​നി​ന്ന് മും​ബൈ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഹൗ​റ-​സി​എ​സ്എം​ടി എ​ക്‌​സ്പ്ര​സാ​ണ് പാ​ളം തെ​റ്റി​യ​ത്. പു​ല​ര്‍​ച്ചെ 3.45ഓ​ടെ ജം​ഷ​ഡ്പൂ​രി​ല്‍ നി​ന്ന് 80 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ബ​ഡാ​ബാം​ബൂ​വി​ന​ടു​ത്ത് വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ട്രെ​യി​നി​ന്‍റെ 16 ബോ​ഗി​ക​ളി​ലും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ഒ​രു ഗു​ഡ്‌​സ് ട്രെ​യി​നും ഇ​വി​ടെ പാ​ളം തെ​റ്റി​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ര​ണ്ടും ഒ​രേ സ​മ​യ​ത്ത് സം​ഭ​വി​ച്ച​താ​ണോ എ​ന്ന​തി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.