മും​ബൈ: സം​വ​ര​ണം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ജി​ത് പ​വാ​ർ വി​ഭാ​ഗം നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ. ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​ർ ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യി​ൽ സം​വ​ര​ണം ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ർ​ക്കും അ​തി​നെ മാ​റ്റാ​ൻ ക​ഴി​യി​ല്ല. മ​ഹാ​രാ​ഷ​ട്ര​യി​ലെ വി​ദ​ർ​ഭ​യി​ലെ ഗോ​ണ്ടി​യാ​യി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സമയത്ത് ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്നും സം​വ​ര​ണം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നു​മു​ള്ള വ്യാ​ജ​പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തി​യി​രു​ന്നു.

മ​റാ​ഠാ സ​മു​ദാ​യ​ത്തി​ന് പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കു​ന്ന നി​യ​മ​നി​ർ​മാ​ണം സ​ർ​ക്കാ​ർ ഇ​തി​ന​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. കോ​ൺ​ഗ്ര​സും മ​റ്റെ​ല്ലാ പാ​ർ​ട്ടി​ക​ളും വ​ർ​ഷ​ങ്ങ​ളാ​യി അ​ധി​കാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും അ​വ​ർ ഇ​തി​ന് ശ്ര​മി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.