പാ​ല​ക്കാ​ട്: ചെ​ർ​പ്പു​ള​ശേ​രി​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​തി​നെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. ശാ​ലേം​കു​ന്ന് പ​ത്താം മൈ​ലി​ൽ കു​ണ്ട് ക​ണ്ട​ത്തി​ൽ മു​ള്ള​ൻ തൊ​ടി ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ കു​ഞ്ഞി​ല​ക്ഷ്മി (60) ആ​ണ് മ​രി​ച്ച​ത്.

ടാ​ർ​പ്പോ​ളി​ൻ കെ​ട്ടി​യ വീ​ടാ​ണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ​യി​ലും കാ​റ്റി​ലും മ​രംവീ​ണു ത​ക​ർ​ന്ന​ത്. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് കു​ഞ്ഞി​ല​ക്ഷ്മി മ​രി​ച്ച​ത്.​പ​രി​ക്കേ​റ്റ ഇവരുടെ ഭ​ർ​ത്താ​വ് ഉ​ണ്ണി​കൃ​ഷ്ണ​ൻ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.