ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു
Wednesday, July 24, 2024 9:15 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. വെടിവയ്പിൽ ഒരു സൈനികനും പരിക്കേറ്റു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. 24 മണിക്കൂറിനിടെ കാഷ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
ചൊവ്വാഴ്ച നിയന്ത്രണ രേഖയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്പ് കുപ്വാരയിലെ ഒരു പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം പോലീസുമായി സംയുക്ത തെരച്ചിൽ ആരംഭിച്ചിരുന്നു.
ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് സുബാഷ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സൈന്യത്തിന് വിട്ടുകൊടുത്തു.