കൊഴിഞ്ഞാമ്പാറ: കടത്താൻ ശ്രമിച്ച കുഴൽപ്പണവുമായി യുവാവ് പിടിയിൽ. മലപ്പുറം താനൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) ആണ് പിടിയിലായത്.
രേഖകളില്ലാത്ത 20.40 ലക്ഷം രൂപ ഇയാളുടെ വാഹനത്തിൽനിന്ന് കണ്ടെടുത്തു. ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തിയാണ് പ്രതി കുഴൽപ്പണം കടത്താൻ ശ്രമിച്ചത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പോലീസ് കൈ കാണിച്ചിട്ടും ഇയാൾ വാഹനം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് വാഹനം പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.