ട്രം​പ് വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് സെ​ല​ൻ​സ്‌​കി
ട്രം​പ് വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് സെ​ല​ൻ​സ്‌​കി
Friday, July 19, 2024 7:38 AM IST
കീ​വ്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ചാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ന്‍റെ രാ​ജ്യ​ത്തി​ന് ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി. യു​ക്രെ​യ്നി​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ സ​ജ്ജ​രാ​ണെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 28 മാ​സ​മാ​യി ന​ട​ക്കു​ന്ന യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ൽ വാ​ഷിം​ഗ്ട​ണി​ന്‍റെ നി​ല​പാ​ട് എ​ങ്ങ​നെ മാ​റു​മെ​ന്നു​ള്ള ആ​ശ​ങ്ക​യും സെ​ല​ൻ​സ്കി പ്ര​ക​ടി​പ്പി​ച്ചു. ത​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു.

യു​എ​സ് കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ ത​ർ​ക്ക​ങ്ങ​ൾ മൂ​ലം മാ​സ​ങ്ങ​ളോ​ളം സ​ഹാ​യ പ്ര​വാ​ഹം നി​ല​ച്ചെ​ങ്കി​ലും, ജോ ​ബൈ​ഡ​ന്‍റെ ഭ​ര​ണ​കൂ​ടം സം​ഘ​ട്ട​ന​ത്തി​ലു​ട​നീ​ളം ആ​യു​ധ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സെ​ല​ൻ​സ്കി കൂ​ട്ടി​ച്ചേ​ർ​ത്തു.
Related News
<