കുമളി: ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ. കോതമംഗലം സ്വദേശികളായ കാളാപറമ്പില്‍ അമല്‍ ജോര്‍ജ് (32), വടക്കേടത്ത്പറമ്പില്‍ സച്ചു ശശിധരന് (31), പാറേക്കാട്ട് പി.എച്ച്. അമീര്‍ (41) എന്നിവരാണ് പിടിയിലായത്.
കുമളിയിൽ നിന്നാണ് ഇവർ പിടിയിലായത്. 895 ഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽനിന്ന് പിടിച്ചെടുത്തു. എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ചാണ് പ്രതികൾ പിടിയിലായത്.
കാറിലെത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. തുടർന്നാണ് ഇവരിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.