കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളം കയറിയതിനാൽ വയനാട് പൊൻകുഴി ഭാഗത്ത് വനപാതയിൽ നൂറിലേറെ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു.
കർണാടകയിൽ നിന്ന് എത്തിയ യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് എൻഎച്ച് 766 ലെ ദേശീയ പാതയിൽ മുത്തങ്ങയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
മുത്തങ്ങയ്ക്കും പൊൻകുഴിക്കുമിടയിൽ വെള്ളം ഉയർന്നതിനെ തുടർന്നാണ് മേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.