കോഴിക്കോട് : സ്കൂളുകൾക്ക് അവധി നൽകാൻ കളക്ടറുടെ ഉത്തരവു വരുന്നതുവരെ കാത്തു നിൽക്കേണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹില്‍ കുമാര്‍ സിംഗ്. അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രിൻസിപ്പൽമാർക്ക് തീരുമാനിക്കാമെന്ന് കളക്ടർ പറഞ്ഞു.
അവധി നല്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർക്ക് വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കണമെന്നും കളക്ടർ നിർദേശം നൽകി. കനത്ത മഴയുണ്ടായിട്ടും കോഴിക്കോട്ടെ മലയോര മേഖലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകിയിരുന്നില്ല.
ഇതോടെ സ്കൂളിലേക്കുള്ള യാത്രയിൽ വിദ്യാർഥികൾ വലഞ്ഞിരുന്നു. മഴ കനത്തതോടെ പത്തരയക്കാണ് ചക്യോട് പഞ്ചായത്തിൽ അവധി പ്രഖ്യാപിച്ചത്. ഇതു വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.