കോട്ടയം: പാൻട്രി കാർ ബോഗി തകരാറിലായതിനെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒന്നര മണിക്കൂറിലധികം പിടിച്ചിട്ട തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ്പ്രസ് വൈകുന്നേരം ആറിന് പുറപ്പെട്ടു.
ട്രെയിനിന്റെ പാന്‍ട്രി ബോഗിയുടെ ചക്രം തകരാറിലായതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയിൽവേയുടെ വിശദീകരണം. തകരാർ കൊല്ലം സ്റ്റേഷൻ അടുക്കുമ്പോഴാണ് ഉണ്ടായത്.
എന്നാൽ കൊല്ലത്ത് ബോഗിയുടെ തകരാർ പരിഹരിക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനെ തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഈ സമയം എറണാകുളത്ത് നിന്നും മറ്റൊരു പാൻട്രി ബോഗി കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചിരുന്നു.
തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് ഉച്ചക്ക് 2.50 ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന കേരള എക്സ്പ്രസ് 4.15 നാണ് കോട്ടയത്ത് എത്തിയത്. പിന്നാലെ വരേണ്ട മറ്റ് ട്രെയിനുകളുടെ സമയക്രമവും ഇതോടെ താളം തെറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.