മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമ്മ നയിക്കുന്പോൾ ടി20 ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. കോച്ച് ഗൗതം ഗംഭീറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനായി നിയമിച്ചത്.
ശുഭ്മാൻ ഗില്ലിനെ രണ്ട് ഫോർമാറ്റിലും വൈസ് ക്യാപ്റ്റനാക്കി. മലയാളി താരം സഞ്ജുസാംസണെ ടി20 ടീമിൽ ഉൾപ്പെടുത്തി. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു. വിരാട് കോഹ്ലി ഏകദിന പരമ്പരയിൽ കളിക്കും.
ഇടവേളയ്ക്കു ശേഷമാണ് കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം ഇരുവരെയും ടി20 ടീമിലേോക്ക് പരിഗണിച്ചില്ല. മൂന്ന് ടി20 മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യ ലങ്കയിൽ കളിക്കുക.
ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.