ന്യൂഡൽഹി : നീറ്റ് യുജി പരീക്ഷയിലെ വിദ്യാർഥികളുടെ മാർക്ക് ശനിയാഴ്ചയ്ക്ക് മുന്‍പ് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. റോൾ നമ്പർ മറച്ച് ഒരോ സെന്ററിലും പരീക്ഷ എഴുതിയ വിദ്യാർഥികളുടെ മാർക്ക് ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് നിർദ്ദേശം.
വിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു. ഈ മാസം 24 മുതൽ കൗൺസിലിംഗ് നടത്താൻ തീരുമാനിച്ചെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ബീഹാർ പോലീസിന്റെ റിപ്പോർട്ടുകൂടി സുപ്രീംകോടതി തേടിയിട്ടുണ്ട്.
അതെ സമയം നീറ്റ് യുജി പരീക്ഷയുടെ പവിത്രത വലിയ തോതില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രം പുനഃപരീക്ഷ നടത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി പറഞ്ഞു. വന്‍തോതില്‍ ക്രമകേട് നടന്നെന്ന് കണ്ടെത്തിയാല്‍ പുനഃപരീക്ഷ നടത്തുമെന്നും കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.