ലക്നോ: യുപിയിലെ ഗോണ്ട ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു.15904 നമ്പർ ചണ്ഡീഗഡ് - ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്.
അസമിലെ ദിബ്രുഗഡിലേക്കുള്ള യാത്രയിലായിരുന്ന ട്രെയിൻ മോട്ടിഗഞ്ച്- ജിലാഹി സ്റ്റേഷനുകൾക്കിടയിൽ പിക്കൗരയിലാണ് പാളംതെറ്റിയത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ട്രെയിന്റെ 15 ബോഗികള്‍ പാളം തെറ്റിയതായാണ് വിവരം. ഇതില്‍ നാല് എസി കോച്ചുകള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്കി.
അപകടത്തെ തുടർന്ന് രണ്ട് ട്രെയിനുകൾ റദ്ദാക്കിയതായും പതിനൊന്ന് ട്രെയിനുകൾ വഴിതിരിച്ച് വിട്ടതായും റെയിൽവേ അറിയിച്ചു.
നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ ലക്നോ ഡിവിഷനിൽ ഹെൽപ്പ് ലൈൻ തുടങ്ങി. ഹെൽപ്പ് ലൈൻ: ഫർകേറ്റിംഗ് : 9957555966, മരിയാനി : 6001882410, സിമാൽഗുരി : 8789543798, ടിൻസുകിയ : 9957555959, ദിബ്രുഗഡ് : 9957555960
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.