ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്നഭരണ്ഡാരത്തിന്റെ ഉൾഭാഗത്തെ അറ ഇന്നു വീണ്ടും തുറക്കും.
ഭണ്ഡാരത്തിലെ ആഭരണങ്ങൾ ക്ഷേത്രത്തിൽ നിർമിച്ച താത്കാലിക ട്രഷറിയിലേക്കു മാറ്റുന്നതിനാണിതെന്ന് ശ്രീ ജഗന്നാഥ ക്ഷേത്ര അഡ്മിനിസ്ട്രേഷൻ (എസ്ജെടിഎ) തലവൻ അറിയിച്ചു. രാവിലെ 9:51നും ഉച്ചയ്ക്ക് 12:15നും ഇടയിൽ ഭണ്ഡാരം തുറക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം എസ്ജെടിഎ തലവൻ അരബിന്ദ പഥി, ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജ് ബിശ്വനാഥ് രഥ്, ജില്ലാ കലക്ടർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണു ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
താത്കാലിക ട്രഷറി പൂർണസമയം സിസിടിവി നിരീക്ഷണത്തിലായിരിക്കും. അഗ്നിശമനസംവിധാനം ഉൾപ്പെടെ മുൻകരുതലുകൾ സജ്ജമാക്കാനും യോഗത്തിൽ തീരുമാനമായി. 46 വർഷത്തിനുശേഷം കഴിഞ്ഞ ഞായറാഴ്ചയാണു ഭണ്ഡാരം തുറന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.