കോഴിക്കോട്: മഴക്കെടുതിയെ തുടർന്ന് കോഴിക്കോട് വിലങ്ങാട് എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിലങ്ങാട് ഹൈസ്കൂൾ, സെന്റ് ജോർജ് എച്ച്എസ് വിലങ്ങാട്, സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ജയറാണി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നീ സ്കൂളുകൾക്കാണ് ഇന്ന് അവധി.
കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. പുനൂർ പുഴ കരകവിഞ്ഞതിനെത്തുടർന്ന് കോഴിക്കോട് മാളിക്കടവ് റോഡിൽ വെള്ളക്കെട്ടാണ്. റോഡ് അടച്ച സാഹചര്യത്തിലാണ് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.