കെ. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wednesday, July 17, 2024 5:31 AM IST
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന ബിആർഎസ് നേതാവ് കെ. കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്നാണ് കവിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കവിത ജയിലില്‍ കുഴഞ്ഞുവീണതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകുന്നേരം ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ടാണ് കവിതയെ അറസ്റ്റുചെയ്തത്.
കേസുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ കവിത സിബിഐയുടെയും ഇഡിയുടെയും കസ്റ്റഡിയിലാണ്. തെലുങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് കവിത.