റാഗിംഗ്; അഞ്ച് പ്ലസ് ടു വിദ്യാർഥികൾക്കെതിരെ നടപടി
Wednesday, July 17, 2024 12:19 AM IST
ഷിംല: ഹിമാചൽപ്രദേശിൽ 10-ാം ക്ലാസ് വിദ്യാർഥികളെ റാഗ് ചെയ്ത അഞ്ച് പ്ലസ് ടു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഷിംല ജില്ലയിലെ തിയോഗ് ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി.
ജൂലൈ 13ന് രാത്രി സീനിയേഴ്സ്, പത്താം ക്ലാസ് വിദ്യാർഥികളെ വിളിച്ച് തങ്ങളുടെ വസ്ത്രം കഴുകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ ആവശ്യം നിസരിച്ചപ്പോൾ സീനിയേഴ്സ് മർദിച്ചു. മർദനത്തിൽ ഇവർക്ക് പരിക്കേറ്റു.
പിന്നീട് വിദ്യാർഥികളിലൊരാൾ സംഭവം ഫോണിൽ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കളാണ് സ്കൂളിലെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. സീനിയർ വിദ്യാർഥികൾക്കെതിരെയും ഹോസ്റ്റൽ വാർഡനെതിരെയും നടപടിയെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ സഞ്ജിത ഷൗനിക് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.