തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നാ​ല് ജി​ല്ലക​ളി​ൽ അ​തി ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത. കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ ആ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

50 കി.​മീ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി​യേ​ക്കു​മെ​ന്നാ​ണ് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ്. നാ​ല് ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​​ൽ പ​റ​യു​ന്നു.

പൊ​തു ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.