ആം​ആ​ദ്മി സ​ര്‍​ക്കാ​രി​ലെ മു​ന്‍​മ​ന്ത്രി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
ആം​ആ​ദ്മി സ​ര്‍​ക്കാ​രി​ലെ മു​ന്‍​മ​ന്ത്രി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു
Wednesday, July 10, 2024 2:19 PM IST
ന്യൂ​ഡ​ല്‍​ഹി: ആം​ആ​ദ്മി സ​ര്‍​ക്കാ​രി​ലെ മു​ന്‍​മ​ന്ത്രി രാ​ജ് കു​മാ​ര്‍ ആ​ന​ന്ദ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ലെ സാ​മൂഹ്യ​ക്ഷേ​മ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്നു.

ഡ​ല്‍​ഹി പ​ട്ടേ​ല്‍ ന​ഗ​റി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് രാ​ജ്കു​മാ​ര്‍. രാ​ജ്കു​മാ​റി​നൊ​പ്പം ഭാ​ര്യ വീ​ണ ആ​ന​ന്ദും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

ബി​ജെ​പി ഡ​ല്‍​ഹി അ​ധ്യ​ക്ഷ​ന്‍ വീ​രേ​ന്ദ്ര സ​ച്ച്‌​ദേ​വ​യു​ടെ​യും ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗി​ന്റെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് രാ​ജ്കു​മാ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്. ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ എം​എ​ല്‍​എ​യാ​യ ക​ര്‍​താ​ര്‍ സിം​ഗ് ത​ന്‍​വ​റും ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു.

ബി​എ​സ്പി​യി​ല്‍ നി​ന്നാ​ണ് രാ​ജ്കു​മാ​ര്‍ ബി​ജെ​പി​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് അ​ദ്ദേ​ഹം ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ട്ട് ബി​എ​സ്പി​യി​ലെ​ത്തി​യ​ത്. ആം​ആ​ദ്മി പാ​ര്‍​ട്ടി അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം പാ​ര്‍​ട്ടി വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<