ദ​ന്ത​ഡോ​ക്ട​റെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
ദ​ന്ത​ഡോ​ക്ട​റെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Thursday, July 4, 2024 9:47 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് താ​ണാ​പാ​ട​ത്തെ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ ദ​ന്ത​ഡോ​ക്‌​ട​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ അ​ത്താ​ണി​ക്ക​ൽ പെ​രു​മാ​നൂ​ർ വീ​ട്ടി​ൽ സോ​ഡി ജോ​ണി​ന്‍റെ ഭാ​ര്യ ബി​ന്ദു ചെ​റി​യാ​ൻ (39) ആ​ണ് തൂ​ങ്ങി മ​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഫ്ലാ​റ്റി​ൽ ഒ​റ്റ​ക്കാ​യി​രു​ന്നു താ​മ​സം. തി​രു​വാ​ണി​യൂ​ർ ല​യ​ൺ​സ് ക്ല​ബ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​റാ​യി​രു​ന്നു.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സാ​മ്പ​ത്തി​ക ബാ​ധ്യ​ത കാ​ര​ണ​മാ​ണ് മ​രി​ക്കു​ന്ന​തെ​ന്ന കു​റി​പ്പും ഫ്ലാ​റ്റി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഡോ​ക്‌​ട​റു​ടെ ഭ​ർ​ത്താ​വും കു​ട്ടി​ക​ളും കോ​ഴി​ക്കോ​ട്ടാ​ണ് താ​മ​സം. മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ : എ​ഫ്രേം സോ​ഡി, ബെ​ഞ്ച​മി​ൻ സോ​ഡി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<