മ​ല​പ്പു​റം: തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​തി​നെ​തി​രെ പ്ര​തി​ഷേ​ധം. തി​രു​വ​മ്പാ​ടി ഉ​ള്ളാ​ട്ടി​ൽ റ​സാ​ഖും ഭാ​ര്യ​യു​മാ​യി തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്.

കെ​എ​സ്ഇ​ബി പ​ക​തീ​ര്‍​ക്കു​ക​യാ​ണെ​ന്ന് റ​സാ​ഖും ഭാ​ര്യ​യും പ​റ​ഞ്ഞു. മ​ക​ൻ ചെ​യ്ത തെ​റ്റി​ന് വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത് എ​ന്തി​നെ​ന്നും ഇ​വ​ര്‍ ചോ​ദി​ക്കു​ന്നു. കെ​എ​സ്ഇ​ബി എം​ഡി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​ത്.

വീ​ട്ടു​കാ​ര്‍ വൈ​ദ്യു​തി ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഈ ​വ്യാ​ഴാ​ഴ്ച വൈ​ദ്യു​​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. ഓ​ൺ​ലൈ​നാ​യി ബി​ല്ല​ട​ച്ച റ​സാ​ഖി​ന്‍റെ മ​ക​ൻ അ​ജ്‌​മ​ൽ ഉ​ട​ൻ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ​ത്.

ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്‌​മ​ലും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​യ ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ലാ​ണ് അ​വ​സാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ട്ടി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്.