ബി​ഹാ​റി​ൽ മൂ​ന്ന് പാ​ല​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല
ബി​ഹാ​റി​ൽ മൂ​ന്ന് പാ​ല​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്നു; ആ​ള​പാ​യ​മി​ല്ല
Thursday, July 4, 2024 7:25 AM IST
പാ​റ്റ്ന: ബി​ഹാ​റി​ൽ മൂ​ന്ന് പാ​ല​ങ്ങ​ൾ കൂ​ടി ത​ക​ർ​ന്നു. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തി​നി​ടെ​യു​ണ്ടാ​കു​ന്ന ഒ​ൻ​പ​താ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

സ​ര​ൺ, സി​വാ​ൻ ജി​ല്ല​ക​ളി​ലാ​ണ് മൂ​ന്ന് പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന​ത്. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ൽ, ഒ​റ്റ ദി​വ​സം കൊ​ണ്ട് നാ​ല് പാ​ല​ങ്ങ​ൾ ത​ക​ർ​ന്നെ​ന്നും മു​ഖ്യ​മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ​യും സ​ർ​വേ ഉ​ട​ൻ ന​ട​ത്താ​നും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ ക​ണ്ടെ​ത്താ​നും മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ റോ​ഡ് നി​ർ​മാ​ണ വ​കു​പ്പി​നും (ആ​ർ​സി​ഡി) റൂ​റ​ൽ വ​ർ​ക്ക്സ് വ​കു​പ്പി​നും (ആ​ർ​ഡ​ബ്ല്യു​ഡി) നി​ർ​ദേ​ശം ന​ൽ​കി.

ബു​ധ​നാ​ഴ്ച സി​വാ​നി​ലും സ​ര​ണി​ലും ത​ക​ർ​ന്ന പാ​ല​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ൾ വ​ള​രെ പ​ഴ​ക്ക​മു​ള്ള​വ​യാ​യി​രു​ന്നു​വെ​ന്ന് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ചൈ​ത​ന്യ പ്ര​സാ​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<