ഗാ​സ സി​റ്റി: വ​ട​ക്ക​ൻ ഗാ​സ മു​ന​മ്പി​ലെ ബെ​യ്ത് ഹ​നൂ​ൻ പ​ട്ട​ണ​ത്തി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​തി​ർ​ന്ന ഹ​മാ​സ് ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു.

ബെ​യ്ത് ഹ​നൂ​ൻ മേ​ഖ​ല​യി​ൽ സ്‌​നൈ​പ്പ​ർ ഓ​പ്പ​റേ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ഇ​സ്രാ​യേ​ൽ സേ​ന​യ്‌​ക്കെ​തി​രാ​യ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത അ​ഹ​മ്മ​ദ് അ​ൽ-​സ​വ​ർ​ക്ക​യെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് അ​വി​ച​യ് അ​ദ്രാ​യി വ്യാ​ഴാ​ഴ്ച പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സെ​ൻ​ട്ര​ൽ ഗാ​സ മു​ന​മ്പി​ലും തെ​ക്ക​ൻ റാ​ഫ മേ​ഖ​ല​യി​ലും ഐ​ഡി​എ​ഫ് സൈ​നി​ക​ർ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ഐ​ഡി​എ​ഫ്) വ്യാ​ഴാ​ഴ്ച അ​റി​യി​ച്ച​താ​യി സി​ൻ​ഹു​വ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

വ്യാ​ഴാ​ഴ്ച വ​രെ ഇ​സ്രാ​യേ​ൽ സൈ​നി​ക ന​ട​പ​ടി​ക​ളി​ൽ പ​ല​സ്തീ​നി​ക​ളു​ടെ മ​ര​ണ​സം​ഖ്യ 37,431 ആ​യി ഉ​യ​ർ​ന്ന​താ​യും 85,653 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗാ​സ​യി​ലെ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.