മ​ദ്യ​ന​യ​ത്തി​ൽ ഒ​രു ശി​പാ​ർ​ശ​യും ല​ഭി​ച്ചി​ട്ടി​ല്ല; ഡ​യ​റ​ക്ട​ര്‍ വി​ളി​ക്കു​ന്ന എ​ല്ലാ യോ​ഗ​വും അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്ന് മ​ന്ത്രി റി​യാ​സ്
മ​ദ്യ​ന​യ​ത്തി​ൽ ഒ​രു ശി​പാ​ർ​ശ​യും ല​ഭി​ച്ചി​ട്ടി​ല്ല; ഡ​യ​റ​ക്ട​ര്‍ വി​ളി​ക്കു​ന്ന എ​ല്ലാ യോ​ഗ​വും അ​റി​യ​ണ​മെ​ന്നി​ല്ലെ​ന്ന് മ​ന്ത്രി റി​യാ​സ്
Wednesday, June 19, 2024 12:55 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ന​യ​ത്തി​ൽ ഒ​രു ശി​പാ​ർ​ശ​യും ടൂ​റി​സം വ​കു​പ്പ് സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ൽ. ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പ്ര​തി​മാ​സം നാ​ല്പ​തി​ല​ധി​കം യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​മെ​ന്നും അ​തെ​ല്ലാം മ​ന്ത്രി അ​റി​ഞ്ഞു​കൊ​ണ്ട​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭാ ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ റോ​ജി എം. ​ജോ​ണി​ന്‍റെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മേ​യ് 21ന് ​ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ൽ, മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് യോ​ഗ​മെ​ന്നും ഇ​ക്കാ​ര്യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു​മാ​യി​രു​ന്നു ചോ​ദ്യം.

മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ യോ​ഗം ചേ​ര്‍​ന്ന​ത്. ടൂ​റി​സം മ​ന്ത്രി​ക്ക് അ​റി​യാ​ത്ത യോ​ഗ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഇ​തി​ന​കം പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഡ​യ​റ​ക്ട​ര്‍ കു​റി​പ്പ് ഇ​റ​ക്കി​യ​തി​ന് പു​റ​മെ താ​നും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​തി​ലും വി​വി​ധ വ​കു​പ്പു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന മ​ന്ത്രി​മാ​രി​ലും പ്ര​തി​പ​ക്ഷ​ത്തെ എ​ല്ലാ​വ​രും തൃ​പ്ത​രാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. മ​ന്ത്രി​മാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ പ​ല ആ​ഗ്ര​ഹ​ങ്ങ​ളു​മു​ണ്ടാ​കാം. പ​ല ന​റേ​റ്റീ​വ് സൃ​ഷ്ടി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​കും. ആ ​ഫ്രെ​യി​മി​ലേ​ക്ക് ത​ന്നെ പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രാ​വ​ല്‍​മാ​ര്‍​ട്ട് സൊ​സൈ​റ്റി, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ഹോ​ട്ട​ല്‍ അ​സോ​സി​യേ​ഷ​ൻ, അ​സോ​സി​യേ​ഷ​ന്‍ അ​പ്രൂ​വ്ഡ് ആ​ൻ​ഡ് ക്ലാ​സി​ഫൈ​ഡ് ഹോ​ട്ട​ല്‍​സ് ഓ​ഫ് കേ​ര​ള തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ള്‍ സ​മ​ര്‍​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി ന​ട​ത്തി​യ യോ​ഗ​ത്തി​ലെ ടൂ​റി​സം വ്യ​വ​സാ​യ വി​ക​സ​നം സം​ബ​ന്ധി​ച്ചും ച​ര്‍​ച്ച ന​ട​ത്താ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടൂ​റി​സം വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ സം​ഘ​ട​നാ​പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്നി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<