ക​ബാ​ലി വീ​ണ്ടും കാ​ടി​റ​ങ്ങി
ക​ബാ​ലി വീ​ണ്ടും കാ​ടി​റ​ങ്ങി
Wednesday, July 3, 2024 4:30 AM IST
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി ആ​ന​മ​ല അ​ന്ത​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ വീ​ണ്ടും ഒ​റ്റ​യാ​ന്‍ ക​ബാ​ലി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി. ചൊ​വ്വാ​ഴ്ച രാ​വി​ലെ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ള​മാ​ണ് കാ​ട്ടാ​ന ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് അ​മ്പ​ല​പ്പാ​റ ഭാ​ഗ​ത്ത് റോ​ഡി​ലി​റ​ങ്ങി നി​ല​യു​റ​പ്പി​ച്ച ക​ബാ​ലി 9.30 ഓ​ടെ​യാ​ണ് കാ​ട്ടി​ലേ​ക്ക് തി​രി​കെ ക​യ​റി പോ​യ​ത്. എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ല്‍​നി​ന്നും ഒ​രു പ​ന റോ​ഡി​ലേ​ക്ക് കു​ത്തി മ​റി​ച്ചി​ട്ടാ​ണ് ആ​ന ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​യ ക​ബാ​ലി​യെ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് വ​നം​വ​കു​പ്പ് കാ​ടു​ക​യ​റ്റി​വി​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<