നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
Sunday, June 16, 2024 2:23 PM IST
ന്യൂഡൽഹി: മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. രണ്ടിടത്ത് ക്രമക്കേട് കണ്ടെത്തിയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര വിദ്യാഭാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.

വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച് പ്രതികരിച്ചത്. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമായി നടക്കുണ്ടെന്നും കുറ്റക്കാരായി കണ്ടെത്തുന്നതാരെയാണെങ്കിലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻടിഎ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ക്രമക്കേട് നടന്നത് എവിടെയാണെന്നോ ഏത് തരത്തിലാണ് തട്ടിപ്പു നടന്നതെന്നോ മന്ത്രി വ്യക്തമാക്കിയില്ല. ക്രമക്കേട് നടന്നെന്ന തരത്തിൽ വാർത്തകൾ വന്നപ്പോഴും കേന്ദ്ര സർക്കാർ ഇത് വരെ അത് സമ്മതിച്ചിരുന്നില്ല. ആദ്യമായാണ് സർക്കാർ സമ്മതിക്കുന്നത്.


67 പേർക്ക് മുഴുവൻ മാർക്കും ലഭിച്ചതോടെയാണ് നീറ്റ് പരീക്ഷ വിവാദത്തിലായത്. ഹരിയാന, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് എന്നീ സ്ഥലങ്ങളിലെ ആറ് സെന്‍ററുകളിലെ 1563 പേർക്ക് സമയം ലഭിച്ചില്ലെന്ന കാരണത്താൽ എൻടിഎ ഗ്രേസ് മാർക്ക് നൽകിയിരുന്നു.

ഗ്രേസ് മാർക്ക് ലഭിച്ച 1563 പേരുടെയും ഫലം റദ്ദാക്കാൻ തീരുമാനം ആയിരുന്നു. ഇവർക്ക് റീ ടെസ്റ്റ് നടത്താനുള്ള എൻടിഎ സമിതി ശുപാർശയക്ക് സുപ്രീം കോടതിയുടെ അംഗീകാരം ലഭിച്ചിരുന്നു. ഈ മാസം 23 ന് വീണ്ടും പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുവാദം നൽകിയിരിക്കുന്നത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<