മദ്യനയം: എക്സൈസ് മന്ത്രി ഇന്ന് ബാറുടമകളുമായി ചർച്ച നടത്തും
Wednesday, June 12, 2024 11:57 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് എക്സൈസ് മന്ത്രി ബാറുടമകളുമായി ചർച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12ന് നിയമസഭയിലെ മീറ്റിംഗ് ഹാളിൽ ആണ് ചർച്ച നടക്കുക.
ഡ്രൈ ഡേ ഒഴിവാക്കണം, ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കണം എന്ന ആവശ്യങ്ങളാണ് ബാറുടമകൾ മുന്നോട്ടു വയ്ക്കുക. ഇന്നും നാളെയുമായി നടക്കുന്ന ചർച്ചകൾക്ക് ശേഷമാകും മദ്യനയം സംബന്ധിച്ച് സർക്കാർ നിലപാട് സ്വീകരിക്കുക.
മദ്യനയത്തില്‍ എക്സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തുവെന്നാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആരോപിച്ചിരുന്നു.