രാജ്യസഭാ സീറ്റും മന്ത്രിസ്ഥാനവും വേണമെന്ന് ആർജെഡി
Friday, June 7, 2024 5:06 PM IST
തൃശൂര്‍: രാജ്യസഭയിൽ സീറ്റ് വേണമെന്നും സംസ്ഥാന മന്ത്രിസഭയിൽ പ്രാതിനിധ്യം വേണമെന്നും ആർജെഡി. ഇടതുമുന്നണിക്ക് വോട്ട് കുറഞ്ഞത് ആശങ്കയോടെ കാണുന്നുവെന്നും ആർജെഡി വ്യക്തമാക്കി.
ലോക്സഭയിലേക്ക് സഖ്യകക്ഷികൾക്ക് അവസരം തരാതെ കമ്യൂണിസ്റ്റുകൾ മാത്രം മത്സരിച്ചു. തമിഴ്നാട്ടിലും രാജസ്ഥാനിലും സിപിഎം എങ്ങനെയാണ് ലോക്സഭയിലേക്ക് ജയിച്ചതെന്ന കാര്യം ആലോചിക്കണമെന്ന് ആർജഡി വ്യക്തമാക്കി.
ലോക്സഭയിൽ പങ്കാളിത്തം നിഷേധിച്ചതിനാൽ രാജ്യസഭയിൽ പങ്കാളിത്തം വേണം. ഇപ്പോൾ ആ സമയം വന്നുവെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഭരണപരമായ വീഴ്ചയാണോ തെരഞ്ഞെടുപ്പിൽ വോട്ട് കുറയാൻ കാരണമെന്ന് പരിശോധിക്കണം. നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ പത്ത് ശതമാനം വോട്ടാണ് ഇത്തവണ കുറഞ്ഞത്. ഇത് എൽഡിഎഫ് യോഗത്തിൽ പരിശോധിക്കുമെന്ന് ആർജെഡി നേതാക്കൾ പറഞ്ഞു.