തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ര​ണ്ട് നി​യ​മ​സ​ഭാ സീ​റ്റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​യി. വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ലും ആ​ല​ത്തൂ​രി​ൽ കെ.​രാ​ധാ​കൃ​ഷ്ണ​നും വി​ജ​യി​ച്ച​തോ​ടെ​യാ​ണ് പാ​ല​ക്കാ​ട്ടും ചേ​ല​ക്ക​ര​യി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​ന്ന​ത്.

2021 ൽ ​കോ​ൺ​ഗ്ര​സി​ലെ സി.​എ​സ്. ശ്രീ​കു​മാ​റി​നെ 39400 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കെ.​രാ​ധാ​കൃ​ഷ്ണ​ൻ നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​ത്. ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ദേ​വ​സ്വം, പി​ന്നോ​ക്ക ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി ഇ​രി​ക്കെ​യാ​ണ് ആ​ല​ത്തൂ​ർ തി​രി​കെ പി​ടി​ക്കാ​ൻ പാ​ർ​ട്ടി അ​ദ്ദേ​ഹ​ത്തെ നി​യോ​ഗി​ച്ച​ത്.

2011 മു​ത​ൽ പാ​ല​ക്കാ​ട് നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​യ ഷാ​ഫി പ​റ​ന്പി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ സി​പി​എ​മ്മി​ലെ കെ.​കെ. ഷൈ​ല​ജ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് പോ​കു​ന്ന​ത്. 2021ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ ഇ. ​ശ്രീ​ധ​ര​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷാ​ഫി നി​യ​മ​സ​ഭ​യി​ൽ ഹാ​ട്രി​ക്ക് വി​ജ​യം നേ​ടി​യ​ത്.

രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ വ​യ​നാ​ട്ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ളം ഒ​രു​ങ്ങും.