ഡൽഹിയിൽ 52.3 ഡിഗ്രി, ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന താപനില
Wednesday, May 29, 2024 5:10 PM IST
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ഡൽഹിൽ രേഖപ്പെടുത്തി. 52.3 ഡിഗ്രി സെൽഷസ് താപനിലയാണ് ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.30 നാണ് ഇന്ത്യയിലെ എക്കാലത്തെയും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത്.
താപനില ഉയർന്നതോടെ ഡൽഹിയിൽ വൈദ്യുതി ഉപയോഗവും കൂടി. 8,302 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് ഉപയോഗിച്ചത്.
രാജസ്ഥാനിൽ ഇന്ന് താപനില 51 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിൽ താപനില 50.3 ഡിഗ്രി സെൽഷസ് രേഖപ്പെടുത്തി.